Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമികനായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി പി.എ പ്രദീപും വസന്തയും കുടുംബവുംആണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ,,ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ,ജീവധനം Read More…

Kerala News

ജനുവരി 5, ഫെബ്രുവരി 6 തീയതികളിൽ താലപ്പൊലിയെ തുടർന്ന് ഗുരുവായൂർ ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം വക താലപ്പൊലി നടക്കുന്ന, ജനുവരി 5 തിങ്കളാഴ്ചയും ദേവസ്വം വക താലപ്പൊലി നടക്കുന്ന ഫെബ്രുവരി 6 വെള്ളിയാഴ്ചയും ക്ഷേത്രം നട രാവിലെ 11.30ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. പ്രസ്തുത ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ലെന്ന വിവരം ഭക്തജനങ്ങളെ അറിയിക്കുന്നു.. ക്ഷേത്രാചാര Read More…

Kerala News

പുതുവർഷത്തെ വരവേറ്റ് നാഗസ്വരം – തവിൽ സംഗീതോത്സവം

പുതുവൽസരദിനത്തെ വരവേറ്റ് ഗുരുവായൂരിൽ നടന്ന നാലാമത് നാഗസ്വരം – തവിൽ സംഗീതോത്സവം ഭക്തി സാന്ദ്രമായി.ഭക്ത ഹൃദയങ്ങളെ ആനന്ദത്തിലാഴ്ത്തിയ ദേവസ്വം നാഗസ്വരം -തവിൽ സംഗീതോത്സവം ശ്രദ്ധേയമായി. രാവിലെ അഞ്ചരയോടെ, ക്ഷേത്രത്തിൽ നിന്നും ഭദ്രദീപം എഴുന്നള്ളിപ്പോടെയാണ് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ സംഗീതോത്സവം ആരംഭിച്ചത്. മംഗളവാദ്യം കച്ചേരികൾ വിവിധ കലാകാരന്മാർ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു.തുടർന്ന് നാഗസ്വരപഞ്ചരത്നവും തനിയാവർത്തനവും അരങ്ങേറി. തുടർന്ന് നടന്ന സമാദരണ സദസ്സ് കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൻ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. ശ്രീ ഗുരുവായൂരപ്പൻ നാദബ്രഹ്മം Read More…

Kerala News

പുതുവത്സരനാളിൽ കണ്ണന് പൊന്നിൻ കിരീടം

പുതുവത്സരദിനത്തിൽ ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി പൊന്നിൻ കിരിടം. 218 ഗ്രാം (27 പവൻ )തൂക്കം വരുന്ന സ്വർണ്ണകിരീടം സമർപ്പിച്ചത് തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഷോമകൃഷ്ണയാണ്. ഇന്ന് ഉച്ച പൂജയ്ക്ക് നടയടക്കും മുൻപ് ആയിരുന്നു സമർപ്പണം. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി. ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ സി.ആർ. ലെജുമോൾ , വഴിപാട് Read More…

Kerala News

ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ ബൈക്ക്

ശ്രീഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസിൻ്റെ പുതിയ മോഡൽ ബൈക്ക്. ടി വി എസ് അപ്പാച്ചെ ആർടി എക്സാണ് സമർപ്പിച്ചത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,ടി.വി.എസ് മോട്ടോർ കമ്പനി സിഇഒ കെ.എൻ രാധാകൃഷ്ണനിൽ നിന്നും ബൈക്കിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വാഹനപൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ഡി എ കെ.എസ്.മായാദേവി, അസി.മാനേജർമാരായ Read More…

Kerala News

ഗുരുവായൂര്‍ ഏകാദശി ഇന്ന്; വന്‍ ഭക്തജനത്തിരക്ക്

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിലെത്തും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക. രാവിലെ ആറരയ്ക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. രാവിലെ 5 മുതല്‍ വൈകിട്ട് 5 വരെ വി.ഐ.പികള്‍ക്ക് ഉള്‍പ്പെടെ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അന്ന ലക്ഷ്മി ഹാളിലും പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9ന് Read More…

Kerala News

ഗുരുവായൂര്‍ ഏകാദശി മഹോത്സവം; ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവ ദിവസമായ ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Kerala News

ഗുരുവായൂരിൽ ദർശന സമയം കൂട്ടുന്നത് ആലോചിക്കണം; ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ഹൈക്കോടതി

കൊച്ചി: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്നു ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും കോടതി വ്യക്തമാക്കി. തന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി. നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായർവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈ ബുക്കിങ് വഴി വരുന്നവർക്കായി മാത്രം മാറ്റിവയ്ക്കണം. സ്പോട് ബുക്കിങിനു തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ​ഗർഭിണികൾ, ശിശുക്കളുമായി എത്തുന്ന അമ്മമാർ Read More…

Kerala News

ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച് റിലയൻസ് മേധാവി മുകേഷ് അംബാനി

ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി കൈമാറി ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴുത് കാണിക്കയർപ്പിച്ച്, ദർശന പുണ്യം നേടിറിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ ശ്രീ. മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി. ഇന്ന് രാവിലെ 7.30 നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്.ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം റോഡ് മാർഗം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം Read More…

Kerala News

ഗുരുവായൂരില്‍ എവിടെ പാര്‍ക്ക് ചെയ്യുമെന്ന് ഓര്‍ത്ത് വിഷമിക്കണ്ട!; ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അറിയാം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ എവിടെ കൊണ്ടുപോയി പാര്‍ക്ക് ചെയ്യുമെന്ന ആശങ്കയില്‍ കാര്‍ എടുക്കാതെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ നിരവധിപ്പേരുണ്ട്. അവധി ദിവസങ്ങളിലും വിശേഷപ്പെട്ട ദിവസങ്ങളിലും ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. ക്ഷേത്രനഗരിയില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമന്വേഷിച്ച് ഇനി ചുറ്റിക്കറങ്ങേണ്ടാ, ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പാര്‍ക്കിങ് സൗകര്യമറിയാം. ഗുരുവായൂരില്‍ ശബരിമല സീസണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു ഇങ്ങനെയൊരു സംവിധാനം ചര്‍ച്ച ചെയ്തത്. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ ക്യൂആര്‍ Read More…