ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും മേയ് 31 നകം പൂർത്തീകരിക്കുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിച്ചത്. അധ്യാപകർ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ വരുത്തുന്ന തെറ്റുകൾ ട്രാൻസ്ഫർ പ്രക്രിയയെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഈ വർഷം ഏപ്രിൽ 7 മുതൽ 16 വരെ ഇതിനായി സമയം നൽകി. പിന്നീട് സമയം ഏപ്രിൽ 21 വരെ ദീർഘിപ്പിച്ചു. ഈ സമയപരിധിയിലും വ്യക്തി വിവരങ്ങൾ കൃത്യമായി നൽകാത്ത അധ്യാപകർക്ക് ആദ്യം ഏപ്രിൽ 28നും 29നും പിന്നീട് ഏപ്രിൽ 30 നും Read More…
Tag: 10th and Higher Secondary Equivalent Classes
പത്ത്, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ പ്രവേശനോത്സവം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
പഠന മോഹവുമായി തുടർ പഠനത്തിന് എത്തിയവരുടെ പ്രവേശനോത്സവം തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്ത്, ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ പ്രവേശനോത്സവം തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹയർസെക്കൻഡറി തുല്യത പരീക്ഷ വിജയിച്ച് തൃശ്ശൂർ ഗവ. ലോ കോളേജിൽ അഡ്മിഷൻ ലഭിച്ച ചാലക്കുടി സ്വദേശി Read More…



