India News

അധികാരക്കസേരയില്‍ തുടര്‍ച്ചയായ 25ാം വര്‍ഷത്തിലേക്ക്; മോദിയുടെ രാഷ്ട്രീയ ജീവിതം

ന്യൂഡല്‍ഹി: ഭരണാധികാരിയെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 25ാം വര്‍ഷത്തിലേക്ക്. ജനജീവിതം മെച്ചപ്പെടുത്തുകയും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയെന്നതുമാണ് തന്റെ കടമയെന്ന് മോദി പറഞ്ഞു. ഇത്രയും കാലം ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയെന്നും മോദി എക്‌സില്‍ കുറിച്ചു. 2001 ഒക്ടോബര്‍ എഴിനാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ‘ഇന്ത്യക്കാരുടെ തുടര്‍ച്ചയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഭരണാധികാരിയെന്ന നിലയില്‍ തന്റെ സേവനത്തിന്റെ 25ാം വര്‍ഷത്തിലേക്ക് കടന്നിരിക്കകയാണ്.രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി’ മോദി എക്‌സില്‍ കുറിച്ചു. ‘ഈ വര്‍ഷങ്ങളിലെല്ലാം, ജന ജീവിതം മെച്ചപ്പെടുത്തുന്നതിനും നമ്മളെയെല്ലാം Read More…