Kerala News

സംസ്ഥാന ബജറ്റ് 29 ന് ; നിയമസഭാ സമ്മേളനം 20 ന് ആരംഭിക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും സ്പീക്കര്‍ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ട്. പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കില്‍ എംഎല്‍എമാരില്‍ ആരെങ്കിലും ഒരാള്‍ പരാതി നല്‍കണം. Read More…

Kerala News

ഇഎംഎസിന്റെ ചരിത്രം പുതുതലമുറയ്ക്ക് ലഭ്യമാക്കും : സ്പീക്കർ എ എൻ ഷംസീർ

ബഹുമുഖ പ്രതിഭയായ ഇഎംഎസിന്റെ ചരിത്രം പുതുതലമുറയ്ക്ക് ലഭ്യമാക്കുന്നതിന് നിയമസഭയിൽ ഒരുക്കുന്ന ഇ.എം.എസ് സ്മൃതി ഡിജിറ്റൽ മ്യൂസിയത്തിലൂടെ സാധിക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു ഇ എം എസ്. കേരള നിയമസഭയിൽ സജ്ജീകരിക്കുന്ന ഇ.എം.എസ് സ്മൃതി മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും ആധുനിക കേരളത്തിന്റെ സ്രഷ്ടാവുമായിരുന്ന ഇ എം എസിനെ പുതിയ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിൽ മ്യൂസിയം ഗുണകരമാകും. സംസ്ഥാന സർക്കാരിന്റെ Read More…

Kerala News

മാധ്യമ പ്രവർത്തകർക്ക് കേരളത്തിൽ മികച്ച സ്വീകാര്യത : സ്പീക്കർ എ എൻ ഷംസീർ

മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ  മാധ്യമ പ്രവർത്തകർക്ക് കേരള സമൂഹത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. മാധ്യമ സ്വാതന്ത്ര്യത്തിൽ ആഗോള സൂചികയിൽ  ഇന്ത്യയുടെ സ്ഥാനം 161 ആണ്. എന്നാൽ കേരളം മാധ്യമ സ്വാതന്ത്ര്യത്തിലും മുന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകർക്ക് നമ്മുടെ സംസ്ഥാനത്ത് അന്തസോടെയും അഭിമാനത്തോടെയും പ്രവർത്തിക്കാനാകുന്നുണ്ട്. ഇത് നിലനിർത്തേണ്ട Read More…

Kerala News

മാധ്യമ ദിനാഘോഷം 29ന്; സ്പീക്കർ ഉദ്ഘാടനം ചെയ്യും

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 29 ന്  മാധ്യമദിനാഘോഷം സംഘടിപ്പിക്കുന്നു.  മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ  12 മണിക്ക്  നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കോർപറേറ്റ്‌വത്ക്കരണ കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ ദ ടെലിഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ പ്രഭാഷണം നടത്തും.  വിവിധ കോളേജുകളിലെ ജേണലിസം വിദ്യാർത്ഥികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ സ്വാഗതം ആശംസിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, കെയുഡബ്ല്യുജെ  സംസ്ഥാന കമ്മിറ്റി Read More…

Kerala News

വിദ്യാഭ്യാസ മേഖലയിൽ കാതലായ പരിഷ്ക്കാരങ്ങൾ സർക്കാർ വരുത്തുന്നു: എ. എൻ ഷംസീർ

പാറശ്ശാലയില്‍ അക്ഷരമധുരം പരിപാടി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ മേഖലയിൽ കാതലായ പരിഷ്ക്കാരങ്ങൾക്ക്‌  ഈ സർക്കാർ നേതൃത്വം കൊടുക്കുന്നുവെന്ന് സ്പീക്കർ എ. എൻ ഷംഷീർ.  ‘അക്ഷരമധുരം’ പരിപാടിയുടെ ഭാഗമായി  വെള്ളറട യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സെന്ററിലെ അപ്പിയന്‍ നാടാര്‍ ബ്ലോക്കിന്റെയും ക്ലാസ്സ് മുറികളുടെയും ഉദ്ഘാടനവും ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ സ്വന്തമായി പൈസ കണ്ടെത്തി പഠിക്കണം. അതിനനുസരിച്ചു പഠന സമയം ക്രമീകരിക്കണം. വിദേശത്തേക്ക്‌ പോകുന്ന വിദ്യാർഥികളും അവിടെ Read More…

Kerala News

കേരള നിയമസഭാ പുസ്തകോത്സവം ഉള്ളടക്കത്തിലും സംഘാടനത്തിലും  മികച്ച പ്രതികരണം: സ്പീക്കർ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളെ പോലെതന്നെ മൂന്നാം പതിപ്പും ഉള്ളടക്ക മേന്മയിലും സംഘാടനത്തിലും ഏറെ മികച്ചതായിരുന്നുവെന്നാണ് വിവിധ മേഖലകളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ സ്പീക്കർ എ എൻ ഷംസീർ  പറഞ്ഞു. നമ്മുടെ പുസ്തകോത്സവത്തെ മാതൃകയാക്കി കർണാടക പുസ്തകോത്സവം സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി കർണാടക സ്പീക്കർ യു. ടി. ഖാദർ ഫരീദ് അറിയിച്ചത് അഭിമാനകരമാണ്. പുസ്തകോത്സവത്തിന്റെ ഭാഗമായി ഏഴു വേദികളിലായി നടന്ന പാനൽ ചർച്ചകൾ, ഡയലോഗ്‌സ്, ടോക്ക്‌സ്, മീറ്റ് ദി ഓതർ എന്നിങ്ങനെ എഴുപതോളം വിവിധ സെഷനുകളിൽ ദേശീയ Read More…

Kerala News

മാധ്യമങ്ങൾ ചൂഷണങ്ങൾക്കെതിരെയുള്ള തിരുത്തൽ ശക്തിയാകണം: സ്പീക്കർ

അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ചൂഷണങ്ങൾക്കെതിരെ തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ മാറണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഡോ. ബി ആർ അംബേദ്കർ മാധ്യമ പുരസ്‌കാര വിതരണ ചടങ്ങ് കെടിഡിസി ഗ്രാൻഡ് ചൈത്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പിന്നാക്ക വിഭാഗങ്ങൾ വൻതോതിൽ ചൂഷണത്തിന് വിധേയപ്പെടുന്ന സാഹചര്യത്തിൽ അവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി  അവസാനിപ്പിക്കേണ്ടതുണ്ട്. പിന്നാക്ക വിഭാഗക്കാരുടെ കേരളത്തിലെ അവസ്ഥ  മെച്ചപ്പെട്ടതാണ്. എന്നിരുന്നാലും വിവിധ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് Read More…

Kerala News

രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം; വിവാദത്തിനൊടുവിൽ സ്പീക്കറുടെ വിശദീകരണം

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, യുആർ പ്രദീപ് എന്നിവർക്കായി സ്പീക്കർ എഎൻ ഷംസീർ സമ്മാനിച്ച നീല ട്രോളി ബാഗ് വിവാദം ഉയർത്തി. ബാഗിനുള്ളിൽ ഭരണഘടന, നിയമസഭാ ചട്ടങ്ങൾ സംബന്ധിച്ച പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, ബാഗിന്റെ നിറം ബോധപൂർവം തെരഞ്ഞെടുക്കപ്പെട്ടതാണെന്ന് ആരോപണമുയർന്നതോടെ സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. എല്ലാ പുതിയ എംഎൽഎമാർക്കും ബാഗ് നൽകാറുണ്ടെന്നും ഇത്തവണ ദുരൂഹതയില്ലാത്ത ആശയപരമായ താൽപര്യത്തിൽ നീല നിറം പൂർണ്ണമായും ആകസ്മികമാണെന്നും ഓഫീസ് വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, രാഹുലിന്റെ പ്രചാരണത്തിനായി നീല Read More…