Death Kerala News

വൈറലായ വൃദ്ധ ദമ്പതികളിലെ രത്‌നമ്മ വിടപറഞ്ഞു

സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ജോഡികളായി മാറിയ അച്ചാമാസിലെ രത്‌നമ്മ (69) അന്തരിച്ചു. പുനലൂര്‍ കലയനാട് രാജീവ് ഭവനില്‍ തുളസീധരന്റെ ഭാര്യയാണ്. തുളീസധരനും രത്‌നമ്മയും ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന വീഡിയോകള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.വാര്‍ദ്ധക്യ കാലം ആസ്വദിക്കുന്ന ദമ്പതിമാരുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. പേരക്കുട്ടികളായ അമല്‍ രാജ്, അഖില്‍ രാജ് എന്നിവരാണ് ഈ ദമ്പതികളെ സമൂഹത്തിന് മുന്നിലേക്ക് എത്തിച്ചത്. രത്‌നമ്മയുടെ സംസ്‌കാരം രാവിലെ 11.30ന് വീട്ടുവളപ്പില്‍ വെച്ച് നടക്കും.