Kerala News

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം ലഭിച്ചു. റിമാന്‍ഡിലെ നാലാം ദിവസമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തിൽ യുവതിയുടെ ആക്രമണത്തില്‍ തന്നെക്കും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്‍റെ ചെവിക്ക് ഇന്‍ഫെക്ഷനും കണ്ണട പൊട്ടിയതുമുള്‍പ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കി. ഓഫീസ് അന്തരീക്ഷത്തില്‍ പെട്ടെന്ന് ഉണ്ടായ പ്രകോപനത്തിലായിരുന്നു കയ്യേറ്റം ഉണ്ടായത് എന്നും, ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ Read More…

Kerala News

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: ബെയ്‌ലിന്‍ ദാസ് പിടിയില്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി പരിസരത്ത് യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പൊലീസ് പിടിയില്‍. തിരുവനന്തപുരത്തെ സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്പ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാറിൽ സഞ്ചരിക്കുകയായിരുന്നു പ്രതി. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ചൊവ്വാഴ്ച വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസിലാണ് മര്‍ദനം നടന്നത്. സംഭവത്തെ തുടര്‍ന്ന് ശ്യാമിലിയുടെ  പരാതിയുടെ അടിസ്ഥാനത്തില്‍  പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബെയ്‌ലിന്‍ ദാസ് Read More…