ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹി, അമൃത്സര്‍, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ജിപിഎസ് സ്പൂഫിങ് നടന്നത്. എന്നാല്‍ ഇവയൊന്നും വ്യോമഗതാഗതത്തെ ബാധിച്ചില്ലെന്നും റാം മോഹന്‍ നായിഡു രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ വ്യാപ്തിയും അവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപി എസ് Read More…
Tag: airports
സ്വാതന്ത്ര്യദിനം: വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി, കൊച്ചിയില്‍ യാത്രക്കാര്‍ നേരത്തെ എത്തണം
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിമാനത്താവളങ്ങളില്‍ അടക്കം സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങളില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ പതിവിലും നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കര്‍ശനമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ വിമാനത്താവളത്തില്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള മുന്‍കരുതലായാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. കൊച്ചി വിമാനത്താവളം ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. Read More…
ഇന്ത്യ-പാക് സംഘർഷം ; താൽക്കാലികമായി അടച്ച 32 വിമാനത്താവളങ്ങൾ വീണ്ടും തുറക്കുന്നു
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് മെയ് 9ന് താൽക്കാലികമായി അടച്ചിട്ടിരുന്ന 32 വിമാനത്താവളങ്ങൾ വീണ്ടും തുറക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. യാത്രാ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശ്രീനഗർ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലുള്ള വിമാനത്താവളങ്ങൾ പാകിസ്ഥാൻ സൈന്യം ലക്ഷ്യമാക്കുമെന്ന് ലഭിച്ച മുന്നറിയിപ്പിനെത്തുടർന്ന് അടച്ചതായിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് അറിയിപ്പിലുണ്ട്. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വടക്കുപടിഞ്ഞാറൻ അതിർത്തിയോട് ചേർന്ന വിമാനത്താവളങ്ങൾ വീണ്ടും പ്രവർത്തനം തുടങ്ങുന്നത്. വിമാന Read More…



