Kerala News

14 കൊല്ലത്തിന് ശേഷം അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില കൂട്ടുന്നു

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസത്തിന് 14 വര്‍ഷത്തിനുശേഷം വില വര്‍ധിപ്പിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഓഗസ്റ്റ് മുതല്‍ 160 രൂപയായിരുന്ന ലിറ്ററിന്റെ വില 260 രൂപയാകും. വില കൂടുന്നതോടൊപ്പം പ്രസാദത്തിന്റെ ഉല്‍പ്പാദന അളവും വര്‍ധിപ്പിക്കും. നിലവില്‍ ദിവസേന 225 ലിറ്റര്‍ പാല്‍പ്പായസം നിര്‍മിക്കുന്നു. ഇനി മുതല്‍ വ്യാഴം, ഞായര്‍, മറ്റ് വിശേഷ ദിവസങ്ങളില്‍ 350 ലിറ്ററും മറ്റ് ദിവസങ്ങളില്‍ 300 ലിറ്ററുമാകും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഉല്‍പ്പാദനം. ഓണ്‍ലൈന്‍ ബുക്കിംഗിനായി പ്രത്യേക Read More…