Education India News

ബാലവിവാഹത്തിനും സ്ത്രീധനത്തിനുമെതിരെ ശക്തമായ പ്രചാരണം വേണം: യു.പി ഗവർണർ

ബാലവിവാഹത്തിനും സ്ത്രീധന സമ്പ്രദായത്തിനും എതിരെ ശക്തമായ ബോധവത്കരണ പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. പെൺകുട്ടികൾ വിവാഹത്തിൻ്റെ പേരിൽ പഠനം നിർത്തേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അവർ പറഞ്ഞു. മഹാത്മ ജ്യോതിബാ ഫൂലേ റോഹിൽഖണ്ട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, ഘടക കോളേജുകളുടെ പ്രിൻസിപ്പൽമാരുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് ഗവർണറുടെ പരാമർശം. വിവാഹത്തിന് നിയമപരമായ പ്രായം എത്തിയ ശേഷവും പെൺകുട്ടികൾക്ക് പഠനം തുടരാൻ കുടുംബങ്ങളെ ബോധവത്കരിക്കണമെന്ന് അവർ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദേശിച്ചു. “ബാലവിവാഹം Read More…