Death India News Politics

മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

റാംപൂർഹട്ട്: പശ്ചിമ ബംഗാൾ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും തൃണമൂൽ കോൺഗ്രസ് (ടിഎംസി) മുൻ എംഎൽഎയുമായ ആശിഷ് ബാനർജിയെ ബിർഭൂം ജില്ലയിലെ ടിഎംസി ഓഫീസിൽ ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. റാംപൂർഹട്ടിലെ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപമുള്ള പാർട്ടി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ഓഫീസിൽ നിന്ന് ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.