Kerala News

അഴീക്കോടിന്റെ ഭവനവും ഗ്രന്ഥശാലയും സെന്റർ ഓഫ് എക്സലൻസ് ഉപകേന്ദ്രമായി ഭാഷാപഠന കേന്ദ്രമാക്കും: മന്ത്രി ഡോ. ബിന്ദു

ഡോ. സുകുമാർ അഴീക്കോടിന്റെ തൃശൂർ എരവിമംഗലത്തുള്ള ഭവനവും ഗ്രന്ഥശേഖരവും പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നതിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദുവിന്റെ ഇടപെടൽ. ഭവനവും ഗ്രന്ഥശേഖരവും ഏറ്റെടുത്ത്  ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ‘കേരള ലാംഗ്വേജ് നെറ്റ്വർക്ക്’ എന്ന സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായാണ് അഴീക്കോടിന്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം പ്രവർത്തിക്കുകയെന്നും മന്ത്രി പ്രഖ്യാപിച്ചു. ഡോ. സുകുമാർ അഴീക്കോടിന്റെ അനുസ്മരണ പരിപാടിയിൽ വെച്ചാണ് അഴീക്കോടിന്റെ ഗ്രന്ഥശേഖരം പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.അതിനോട് ഉടൻ Read More…