Kerala News

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ചെന്നൈ: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയിവേ. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതും ആശ്വാസം നല്‍കുന്നതുമായ പ്രഖ്യാപനം കൂടിയാണിത്. അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലുമൊക്കെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. ട്രെയിന്‍ രാവിലെ 5 മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. മടക്ക യാത്രയില്‍ ഉച്ചയ്ക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവില്‍ എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. Read More…