ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ അന്വേഷണസംഘം നിര്‍ണായക കണ്ടെത്തലുകളുമായി രംഗത്ത്. കഴിഞ്ഞ ആറ് മാസമായി റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതു സംബന്ധിച്ച രേഖകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ രംഗത്തെയും സിനിമാ മേഖലയിലെയും പ്രമുഖരില്‍ നിന്നാണ് റോയ് നിക്ഷേപം സ്വീകരിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശക്തമാകുമെന്ന ആശങ്കയെ തുടര്‍ന്ന് ചില നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടത് റോയിയുടെ സമ്മര്‍ദം വര്‍ധിപ്പിച്ചുവെന്നാണ് Read More…
Tag: C J roy
സി.ജെ. റോയ് മരണം: ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആകസ്മികമായ വേർപാടുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതും ഏകപക്ഷീയവുമാണ്. രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഒരു കേന്ദ്ര ഏജൻസിയെ മരണത്തിന് ഉത്തരവാദിയാക്കി ചിത്രീകരിക്കുന്നത് വികലമായ നിരീക്ഷണമാണ്. 2025 ഡിസംബറിൽ നടന്ന റെയ്ഡുകളുടെ ബാക്കിപത്രമായി, പിടിച്ചെടുത്ത രേഖകളിൽ വ്യക്തത തേടിയാണ് വകുപ്പ് സി.ജെ. റോയിയെ സമീപിച്ചത്. ഈ നടപടികളോട് അദ്ദേഹം സഹകരിക്കുകയും തനിക്ക് മേൽ യാതൊരുവിധ സമ്മർദ്ദവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് രേഖാമൂലം Read More…
റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ
ബംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ, ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ അത്മഹത്യ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചു. ജോയിന്റ് കമ്മീഷണര്‍, രണ്ട് എസ്പിമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. റോയിയുടെ സംസ്‌കാരം നാളെ ബംഗളൂരുവില്‍ നടക്കും. അതേസമയം, റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. റോയി വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്തായാണ് എന്നാണ് പുറത്തുവരുന്ന വിവരം. അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് ഡോക്ടര്‍മാര്‍ Read More…



