കൊച്ചി: കേരള തീരത്ത് അടുത്തതായി മുങ്ങിയ എല്‍സ 3 കപ്പല്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയായി തുടരുന്നു. മെയ് 25ന് തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ പുറംകടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് 367 ടണ്‍ സള്‍ഫര്‍ കുറഞ്ഞ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ഉള്‍പ്പെടെ നീക്കം ചെയ്യാനുള്ള നടപടികള്‍ അനിശ്ചിതത്വത്തിലാണ്. ജൂലൈ 3ന് മുമ്പ് എണ്ണ നീക്കം ചെയ്യണമെന്ന് കേന്ദ്ര ഡിജി ഷിപ്പിംഗ് കമീഷന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും, ഇതിനായി നിയോഗിച്ചിരുന്ന ടി ആന്‍ഡ് ടി സാല്‍വേജ് Read More…
Tag: cargo
വാൻ ഹായ് കപ്പലിലെ കണ്ടെയ്‌നറുകൾ ഇന്ന് മുതൽ തീരത്തടിയാം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കൊച്ചി: അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകൾ ഇന്ന് മുതൽ ബുധനാഴ്ചവരെ കേരള തീരത്ത് അടിയാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. എറണാകുളം ജില്ലയിലെ തെക്കേ ഭാഗങ്ങൾ, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളിലാണ് പ്രധാനമായും കണ്ടെയ്‌നറുകൾ അടിയാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കണ്ടെയ്‌നറുകൾ കണ്ടെത്തിയാൽ അതിനോട് 200 മീറ്റർ ദൂരം പാലിക്കണമെന്ന് നിർദേശം നൽകി. കോസ്റ്റ് ഗാർഡ്, ITOPF എന്നിവയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരങ്ങളിൽ അടിയാനുള്ള സാധ്യത കണ്ടെത്തിയത്. Read More…
ജനങ്ങളുടെ പണം എന്തിന് ചെലവഴിക്കണം? കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിനടുത്ത് നടന്ന എംഎസ്‌സി എൽസ കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോടൊപ്പം കേന്ദ്രസര്‍ക്കാരിനും കേസെടുക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പുറംകടലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാന്‍ഹായ് കപ്പല്‍ അപകടവും ഇതിന്റെ ഭാഗമാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടി. എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദമായ നിര്‍ദേശങ്ങളാണ് നല്‍കിയത്. നടപടി വൈകരുതെന്നും, ആവശ്യമായ എല്ലാ Read More…



