ജാതിവിവേചനങ്ങളും അനാചാരങ്ങളും ഉച്ചനീചത്വങ്ങളും ഇല്ലാതാക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ പൂർണമായി ഇല്ലാതാക്കാൻ നിയമനടപടികൾക്കൊപ്പം ജനങ്ങളിൽ യഥാർത്ഥ അവബോധം വളർത്തണം. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ 15 വരെ നടന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിൻ്റെ നൂറ് Read More…


