കേരള നിയമസഭ തെരഞ്ഞെടുപ്പിലേക്ക് യോഗ്യരായ യുവാക്കളുണ്ടായിട്ടും മത്സരിക്കാന്‍ പരിഗണിച്ചില്ലെന്ന വിമര്‍ശനവുമായി പ്രതിനിധികള്‍. തൃത്താല, ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റിയിലെ പ്രതിനിധികളാണ് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും സഹകരണ നിയമനത്തിലും സര്‍ക്കാര്‍ ഉത്തരവുകളിലും വീഴ്ച ഉണ്ടായി എന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വത്തിനും പ്രവര്‍ത്തനും ഒരുപോലെ ആണെന്നും പ്രതിനിധികള്‍ പറഞ്ഞു. ജനപിന്തുണയുള്ള യുവാക്കള്‍ ഉണ്ടായിരുന്നിട്ടും അവരെ മത്സരിപ്പിക്കാതെ മാറ്റി നിര്‍ത്തിയത് തിരിച്ചടിയായി എന്നും Read More…


