India News

പ്രധാനമന്ത്രിയെ കാണാന്‍ കോവിഡ് ടെസ്റ്റ് നടത്തണം; മന്ത്രിമാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്  കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മന്ത്രിമാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിര്‍ദേശം. ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും ബിജെപി എംപിമാരും എംഎല്‍എമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ നിര്‍ദേശം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രിമാര്‍, ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിമാര്‍, എംഎല്‍എമാര്‍, ഡല്‍ഹിയിലെ ബിജെപിയുടെ പ്രധാന നേതാക്കള്‍ തുടങ്ങിയവര്‍ക്ക് വിരുന്നൊരുക്കിയിട്ടുള്ളത്. രാത്രി 7. 30 നാണ് വിരുന്ന് നടത്തുന്നത്. Read More…