Business India News

കോവിഡിനു ശേഷം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി മോദി


കോവിഡ് കാലത്തിനുശേഷം സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സംഘര്‍ഷം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. ഹോര്‍മുസ് കടലിടുക്ക് തടഞ്ഞതിനെ തുടര്‍ന്ന് ആശങ്കകളും അഭ്യൂഹങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. ഇന്ത്യയുടെ ഇന്ധന, ചരക്ക് വിതരണം സംബന്ധിച്ച നടപടികള്‍ അവലോകനം ചെയ്യാനും കൂടിയാണ് ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തിയത്.

കോവിഡ് കാലം പോലെ മുഖ്യമന്ത്രിമാര്‍ കേന്ദ്രവുമായി സഹകരിക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ വിതരണത്തില്‍ തടസങ്ങളുണ്ടാകാതിരിക്കാനായി പ്രത്യേകക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *