രാജ്യത്തെ യുവ കായികതാരങ്ങളുടെയും സാമൂഹിക സംരംഭങ്ങളുടെയും പ്രവർത്തനങ്ങൾ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൻ്റെ 134-ാമത് എപ്പിസോഡിലെ പ്രധാന ഭാഗങ്ങൾ സമൂഹമാധ്യമമായ എക്‌സിലെ കുറിപ്പുകളിലൂടെ അദ്ദേഹം പങ്കുവെച്ചു. ഇന്ത്യൻ അത്‌ലറ്റിക്‌സിൻ്റെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗുരീന്ദർവീർ സിങ്ങിനോടും അനിമേഷ് കുജുറിനോടും നടത്തിയ സംവാദമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവതാരങ്ങളുടെ നേട്ടങ്ങൾ രാജ്യത്തിൻ്റെ കായികമേഖലയിലെ വളർച്ചയുടെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മാമ്പഴങ്ങളുടെ വൈവിധ്യവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. രാജ്യത്തിൻ്റെ മാമ്പഴ സമ്പത്ത് അഭിമാനകരമാണെന്നും ജനങ്ങളോട് തങ്ങളുടെ Read More…
Tag: narendra modi
നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി
നരേന്ദ്ര മോദി ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്യുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, വിതരണ ശൃംഖലയുടെ പ്രതിരോധ ശേഷി എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വളരുന്ന ബന്ധം ഇരുപക്ഷവും വിലയിരുത്തി. സ്വതന്ത്രവും സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും ഉറപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്സിൽ Read More…
പ്രധാനമന്ത്രിയുമായി ബൂത്ത് തല വിവരങ്ങൾ പങ്കുവെച്ച് വിനീത
വാളാട്: കേരളത്തിലെ ബൂത്ത് തല കാര്യകർത്താക്കളുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളും സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രധാനമന്ത്രി പ്രവർത്തകരുമായി സംസാരിച്ചു. പ്രധാനമന്ത്രിയുമായി ബൂത്ത് തലത്തിലെ കാര്യങ്ങൾ നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് മാനന്തവാടി വാളാട് കുനിയമ്മൽ സ്വദേശിയായ വിനീതയ്ക്ക്. തവിഞ്ഞാൽ പഞ്ചായത്തിലെ 22ആം വാർഡ് ബൂത്ത് പ്രസിഡണ്ട് കൂടിയാണ് വിനീത. ബൂത്ത് തലത്തിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി കൃഷിപ്പണിയും തൊഴിലുറപ്പു ജോലിയും ചെയ്യുന്നതിനിടയ്ക്ക് പാർട്ടിക്കുവേണ്ടി സമയം കണ്ടെത്തുന്നതിൽ വിനീതയെ അഭിനന്ദിച്ചു. ബൂത്ത് തലത്തിലുള്ള ഓരോ വീടുകളിലും പറഞ്ഞു മനസ്സിലാക്കേണ്ട Read More…
അസം തേയിലത്തോട്ടം സന്ദർശിച്ച് പ്രധാനമന്ത്രി
ദിബ്രുഗഡ്: അസം തേയിലത്തോട്ടവും തോട്ടം തൊഴിലാളികളേയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തോട്ടം തൊഴിലാളികളെ സന്ദര്‍ശിച്ച പ്രധാനമന്ത്രി അവരുടെ പ്രശ്‌നങ്ങള്‍ ആരായുകയും അവരുടെ കൂടെ തേയില പറിക്കാന്‍ സഹായിക്കുകയും ചെയ്തു.തോട്ടം തൊഴിലാളികളായ സ്ത്രീകളുമായി ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി അവരുടെ ദൈനംദിന ജീവിതത്തെ കുറിച്ചും. അവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുമെല്ലാം അന്വേഷിച്ചു. തോട്ടം തൊഴിലാളികളുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത നരേന്ദ്രമോദി അവിസ്മരണീയമായ അനുഭവമാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.അസമിലെ തേയില വ്യവസായത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യം എടുത്തു കാണിക്കുന്ന സന്ദര്‍ഭമായിരുന്നു ഇത്. തേയിലതോട്ടം Read More…
കോവിഡിനു ശേഷം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി മോദി
കോവിഡ് കാലത്തിനുശേഷം സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സംഘര്‍ഷം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. ഹോര്‍മുസ് കടലിടുക്ക് തടഞ്ഞതിനെ തുടര്‍ന്ന് ആശങ്കകളും അഭ്യൂഹങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. ഇന്ത്യയുടെ ഇന്ധന, ചരക്ക് വിതരണം സംബന്ധിച്ച നടപടികള്‍ അവലോകനം ചെയ്യാനും കൂടിയാണ് ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തിയത്. കോവിഡ് കാലം പോലെ മുഖ്യമന്ത്രിമാര്‍ കേന്ദ്രവുമായി സഹകരിക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ വിതരണത്തില്‍ തടസങ്ങളുണ്ടാകാതിരിക്കാനായി പ്രത്യേകക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.





