
ദിബ്രുഗഡ്: അസം തേയിലത്തോട്ടവും തോട്ടം തൊഴിലാളികളേയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തോട്ടം തൊഴിലാളികളെ സന്ദര്‍ശിച്ച പ്രധാനമന്ത്രി അവരുടെ പ്രശ്‌നങ്ങള്‍ ആരായുകയും അവരുടെ കൂടെ തേയില പറിക്കാന്‍ സഹായിക്കുകയും ചെയ്തു.
തോട്ടം തൊഴിലാളികളായ സ്ത്രീകളുമായി ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി അവരുടെ ദൈനംദിന ജീവിതത്തെ കുറിച്ചും. അവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുമെല്ലാം അന്വേഷിച്ചു.

തോട്ടം തൊഴിലാളികളുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത നരേന്ദ്രമോദി അവിസ്മരണീയമായ അനുഭവമാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അസമിലെ തേയില വ്യവസായത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യം എടുത്തു കാണിക്കുന്ന സന്ദര്‍ഭമായിരുന്നു ഇത്. തേയിലതോട്ടം മേഖലകളിലെ തൊഴിലാളികളുമായി നേരിട്ട് സംവദിച്ച് അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കാനും ഇടപെടാനുമുള്ള അവസരം ഒരുക്കിയിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അസം സംസ്ഥാന പര്യാടനത്തിന്റെ ഭാഗമായാണ് മോദി തേയില തോട്ടങ്ങള്‍ സന്ദര്‍ശിച്ചത്. കൂടാതെ അസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.




