Kerala News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭക സഭകളുമായി വ്യവസായ വകുപ്പ്

സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബർ 11) മുഖ്യമന്ത്രി നിർവ്വഹിക്കും സംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വ്യവസായ വകുപ്പ് കേരളം മുഴുവൻ സംരംഭക സഭകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബർ 11) വൈകിട്ട് 3.30 ന് കാട്ടാക്കട ആർ കെ എൻ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. Read More…