ദേവകി വാര്യർ സ്മാരക സാഹിത്യപുരസ്‌കാരം ഗവേഷക വിദ്യാർത്ഥിനിയായ എ. ശഹനക്ക് (മലപ്പുറം) ലഭിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ ദിവ്യ റീനേഷ്(കണ്ണൂർ) ,ആതിര വിജയൻ(പത്തനംതിട്ട) എന്നിവരും നേടി. ദേവകിവര്യർ സ്ത്രീശാക്തീകരണ പഠനകേന്ദ്രം ഈ വർഷം ‘ഫേസ്‌ബുക്ക്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ചെറുകഥാമത്സരം ആണ് നടത്തിയത്. 116 പേർ മത്സരത്തിൽ പങ്കെടുത്തു. പ്രെസിഡന്റ് ടി രാധാമണി , സെക്രട്ടറി ലത വാര്യർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചതാണിത് .12000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സമ്മാനം. 7000 രൂപ വീതം ആണ് പ്രോത്സാഹനസമ്മാനം Read More…


