കോട്ടയം: എറണാകുളം– കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. വൈകീട്ട് 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഡിവിഷണൽ മാനേജർക്കും ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപിക്കും നൽകിയ കത്തിലാണ് നടപടി. എല്ലാ യാത്രക്കാരുടെയും സന്തോഷത്തിൽ പങ്കുചേരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കോട്ടയത്ത് നിന്ന് പുറപ്പെട്ടാൽ പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രമായിരുന്നു ഇതുവരെ സ്റ്റോപ്പ് ഉണ്ടായിരുന്നത്. ഏറ്റുമാനൂരിലെ Read More…
Tag: ettumanoor
ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹം കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് റെയിൽവേ ഗേറ്റിന് സമീപം നാട്ടുകാർ കണ്ടെത്തിയത്. കോട്ടയം-നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ഇവരെ ഇടിച്ചത്, മൂന്ന് പേരും ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് നൽകിയ മൊഴിയിൽ പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്, അതിനാൽ ശാസ്ത്രീയ പരിശോധനകളും തുടർ അന്വേഷണവും നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് എറണാകുളം-കോട്ടയം റൂട്ടിൽ Read More…



