ശുദ്ധമായതും കലർപ്പില്ലാത്തതുമായ ഭാഷ എന്നതിനപ്പുറം എല്ലാത്തിനെയും സ്വീകരിച്ച മലയാളത്തിൽ എഴുതാൻ കഴിഞ്ഞതിൽ അഭിമാനമുള്ളതായി എഴുത്തച്ഛൻ പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം നടത്തിയ പ്രസംഗത്തിൽ എൻ.എസ്. മാധവൻ പറഞ്ഞു. സവർണ ജാതി ചിന്തകളുടെയും സാമൂഹിക ആക്രമണങ്ങളുടെയും കാലത്ത് നാരായം ചലിപ്പിച്ച കവിയാണ് എഴുത്തച്ഛൻ. അരികുപറ്റി കിടന്നവർക്ക് ഭാഷയിലൂടെ ജനാധിപത്യം നൽകാൻ എഴുത്തച്ഛന് കഴിഞ്ഞു. ജാതി വ്യവസ്ഥയെ അട്ടിമറിച്ച്, ഇടനിലക്കാരില്ലാതെ ദൈവത്തെ സാധാരണ മനുഷ്യരിലെത്തിക്കാൻ മലയാളത്തെ സാഹിത്യ ഭാഷയായി ഉപയോഗിച്ചു. പിന്നീട് വിവർത്തനങ്ങളിലൂടെയടക്കം അത് അന്യനാടുകളിലേക്കും എത്തി. മലയാള സാഹിത്യരംഗവും ഭാഷയും അനസ്യൂതം Read More…
Tag: ezhuthachan puraskaram
എഴുത്തച്ഛൻ പുരസ്‌കാര സമർപ്പണം ജനുവരി 16ന്
2024ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ.എസ്. മാധവന് മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 16ന് തിരുവനന്തപുരത്ത് സമർപ്പിക്കും. വൈകീട്ട് 4 മണിക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം വായിക്കും. ആന്റണി രാജു എം.എൽ.എ., തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കേരള സാഹിത്യ Read More…



