Culture India News

ഗംഗാ നദിയെ ബംഗാളിൻ്റെ ആത്മാവെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്തയിലെ ഹൂഗ്ലി നദീതീരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം ഗംഗ നദിക്കുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബംഗാളിൻ്റെ ആത്മാവിലൂടെ ഒഴുകുന്ന നദിയായാണ് ഗംഗയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം, പാരമ്പര്യം, ജീവിതശൈലി എന്നിവയെ ഗംഗ നദി ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാളിൻ്റെ വികസനത്തിനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം സമഗ്ര വികസനവും കൈവരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തോടുള്ള കൂടുതല്‍ ഇടപെടലിൻ്റെ ഭാഗമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

India News

ഗംഗാ ഘാട്ടുകളില്‍ അഹിന്ദുക്കളെ വിലക്കണം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിബന്ധന ബാധകമാക്കണമെന്ന് ഗംഗാ സഭ

ഡെറാഡൂണ്‍: ഹരിദ്വാറില്‍ ഗംഗാ തീരത്തെ ഘാട്ടുകളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കമെന്ന ആവശ്യവുമായി ഗംഗാ സഭ. ഗംഗാ ആരതിക്ക് പേരുകേട്ട ഹര്‍ കി പൗരിയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം നടപ്പാക്കണം. പൊതുജനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടെ അഹിന്ദുക്കള്‍ക്കും വിലക്ക് ബാധകമാക്കണം എന്നുമാണ് ഗംഗാ സഭയുടെ ആവശ്യം. ഹിന്ദു വിഭാഗത്തിന് പുറത്തുള്ള ഒരു വ്യക്തിയും ഹര്‍ കി പൗരിയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ഗംഗാ സഭയുടെ ആവശ്യം. ‘സനാതന പാരമ്പര്യങ്ങളും, ഗംഗാ മാതാവിന്റെ മതപരമായ Read More…

India News

കുംഭമേള:- ഗംഗയിൽ മലിനീകരണം വർദ്ധിക്കുന്നു; കോളിഫോം ബാക്ടീരിയയുടെ അളവ് ഉയർന്നതായി റിപ്പോർട്ട്

പ്രയാഗ് രാജ്: മഹാകുംഭമേളയുടെ പശ്ചാത്തലത്തിൽ ഗംഗാനദിയിൽ കോളിഫോം ബാക്ടീരിയയുടെ ഉയർന്ന അളവ് കണ്ടെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. നദിയിലെ എല്ലാ ഭാഗങ്ങളിലും ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു. കോടിക്കണക്കിന് തീർഥാടകർ പുണ്യസ്നാനം നടത്തിയ ഗംഗാനദിയിൽ മലിനീകരണ നിരക്ക് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായുള്ള റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ചു. 100 മില്ലി ലിറ്റർ ജലത്തിൽ 2500 യൂണിറ്റ് കോളിഫോം ബാക്ടീരിയയാണ് പരമാവധി അനുവദനീയമായ അളവ്, എന്നാൽ പലയിടങ്ങളിലും ഈ പരിധി ലംഘിച്ചതായി യുപി മലിനീകരണ നിയന്ത്രണ Read More…