പട്‌ന: നേപ്പാളിലും അയൽ സംസ്ഥാനമായ ജാർഖണ്ഡിലും ശക്തമായ മഴ തുടരുന്നതിനിടെ ബിഹാറിലെ വിവിധ ജില്ലകളിൽ പ്രളയസമാന സാഹചര്യം. ഗംഗ ഉൾപ്പെടെയുള്ള പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുകയാണെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി സമ്രാട് ചൗധരി വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് അടിയന്തരമായി ആവശ്യമായ ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബക്സർ മുതൽ ഭാഗൽപൂർ വരെയുള്ള ഗംഗയുടെ തീരപ്രദേശങ്ങളിലും ദുർബലമായ Read More…


