Business Economy Education Growth India International Kerala News Politics science Technology

ലിംഗവിവേചനത്തിന്റെ പുതിയ വേദിയായി നിർമിതബുദ്ധി; തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ മാറ്റിനിർത്തരുതെന്ന് വിദഗ്ധർ

ന്യൂഡൽഹി: നിർമിതബുദ്ധിയുടെ (എഐ) വളർച്ച ലിംഗവിവേചനം കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. എഐ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ രൂപപ്പെടുന്ന അവസരങ്ങളിലും ആനുകൂല്യങ്ങളിലും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളിലും സ്ത്രീകൾ പിന്തള്ളപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ലിംഗസമത്വം കൈവരിക്കുന്നതിൽ ഇന്ത്യ ഇപ്പോഴും പിന്നിലാണെന്ന സാഹചര്യത്തിലാണ് പുതിയ ആശങ്കകൾ ഉയരുന്നത്. വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു.ഇ.എഫ്) അടുത്തിടെ പുറത്തിറക്കിയ 2026-ലെ ആഗോള ലിംഗവ്യത്യാസ സൂചികയിൽ ഇന്ത്യ 131-ാം സ്ഥാനത്താണ്. അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നിവയെക്കാൾ പിന്നിലാണ് ഇന്ത്യ. പാകിസ്ഥാനെ മാത്രമാണ് ഇന്ത്യ മറികടന്നത്. Read More…

Kerala News

ജെൻഡർ ഇക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്തു ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വർഷം ഇതിന്റെ ആഭിമുഖ്യത്തിൽ എല്ലാ കലാലയങ്ങളിലും ജെൻഡർ പാർലമെന്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്ത് Read More…