ന്യൂഡൽഹി: 12-ാമത് ദേശീയ കൈത്തറി ദിനാഘോഷത്തിൻ്റെ ഭാഗമായി രാഷ്ട്രപതി ഭവൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു 2025ലെ സന്ത് കബീർ കൈത്തറി പുരസ്‌കാരങ്ങളും ദേശീയ കൈത്തറി പുരസ്‌കാരങ്ങളും സമ്മാനിച്ചു. കൈത്തറി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും രാജ്യത്തിൻ്റെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കുമാണ് പുരസ്‌കാരങ്ങൾ നൽകിയത്. ചടങ്ങിൽ ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ കൈത്തറി നെയ്ത്ത് പാരമ്പര്യത്തെ ആദരിക്കുന്ന നാല് സ്മാരക തപാൽ സ്റ്റാമ്പുകളും രാഷ്ട്രപതി പ്രകാശനം ചെയ്തു. Read More…

