വ്ലാഡിവോസ്റ്റോക്ക്: ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത നാവികാഭ്യാസമായ ഇൻഡ്ര 2026ൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സഹ്യാദ്രി റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിലെത്തി. ഒക്ടോബർ 10നാണ് കപ്പൽ റഷ്യയിലെത്തിയത്. ഒക്ടോബർ 13 മുതൽ 18 വരെയാണ് നാവികാഭ്യാസം നടക്കുക. ഇന്ത്യൻ നാവികസേനയും റഷ്യൻ ഫെഡറേഷൻ നാവികസേനയും തമ്മിലുള്ള സമുദ്രസഹകരണം ശക്തിപ്പെടുത്തുക, പ്രവർത്തന ഏകോപനം മെച്ചപ്പെടുത്തുക, സംയുക്തമായി പ്രവർത്തിക്കാനുള്ള ശേഷി വർധിപ്പിക്കുക എന്നിവയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. പ്രാദേശിക സുരക്ഷയ്ക്കും വളർച്ചയ്ക്കുമായി പരസ്പരവും സമഗ്രവുമായ പുരോഗതി എന്നർത്ഥമുള്ള ഇന്ത്യയുടെ മഹാസാഗർ (MAHASAGAR) Read More…


