വാഷിംഗ്ടൺ: മോശം കാലാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ‘ക്രൂ-12’ ദൗത്യത്തിന്റെ വിക്ഷേപണം നാസ വീണ്ടും മാറ്റിവെച്ചു. ഫെബ്രുവരി 12 വ്യാഴാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇപ്പോൾ ഫെബ്രുവരി 13 വെള്ളിയാഴ്ചയ്ക്ക് മാറ്റിയിരിക്കുകയാണ്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ദൗത്യം പറന്നുയരുന്നത്. ഫ്ലോറിഡയിലെ വിക്ഷേപണ കേന്ദ്രത്തിൽ കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും, വിക്ഷേപണ പാതയിലുടനീളം വീശുന്ന അതിശക്തമായ കാറ്റാണ് ആശങ്കയ്ക്ക് കാരണം. അടിയന്തര സാഹചര്യത്തിൽ പേടകം കടലിൽ ഇറക്കേണ്ടിവന്നാൽ രക്ഷാപ്രവർത്തനം തടസപ്പെടാമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. അമേരിക്കൻ സഞ്ചാരികളായ ജെസീക്ക Read More…


