Kerala News

കേരള സ്റ്റേറ്റ്  ജവഹർ ബാലഭവനിൽ  മധ്യവേനലവധിക്കാല ക്ലാസുകൾ ആരംഭിച്ചു

കേരളം സ്റ്റേറ്റ്  ജവഹർ ബാലഭവൻ  നടത്തുന്നത് പോലെയുള്ള  അവധിക്കാല കൂട്ടായ്മകളിലൂടെ   സാമൂഹ്യ അന്തരീക്ഷത്തിലെ പലവിധ പൊതുവിഷയങ്ങളെ സംബന്ധിച്ച് കുട്ടികൾക്ക്   ശരിതെറ്റുകൾ മനസ്സിലാക്കാൻ  കഴിയുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കേണ്ടതെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മാറി ശാസ്ത്രബോധത്തെ സംബന്ധിച്ചും യുക്തിചിന്തയെ സംബന്ധിച്ചുമെല്ലാം കുട്ടികൾക്ക് കൂടുതൽ മനസിലാക്കാൻ കഴിയുന്ന Read More…

Kerala News

ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന്

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ 1 ന് വൈകിട്ട് 5 മണിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരവും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും.  സാസ്കാരിക കാര്യ വകുപ്പ് അഡീഷണൽ  ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ  ഖോബ്രഗഡെ, സാസ്കാരിക കാര്യ വകുപ്പ് ഡയറക്ടർ Read More…

Kerala News

ജവഹൻ ബാലഭവൻ നവീകരിച്ച ക്ലാസ്മുറികൾ ഉദ്ഘാടനം ചെയ്തു

തൃശൂർ ജവഹർ ബാലഭവനിൽ നവീകരണം പൂർത്തിയാക്കിയ ക്ലാസ് മുറികളുടേയും വിവിധോദ്ദേശ്യ ഹാളിൻ്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. മികച്ച ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പരിശീലനം കൂടുതൽ കാര്യക്ഷമമാകാൻ ഉപകരിക്കും എന്ന് കളക്ടർ പറഞ്ഞു. കൊച്ചി ആസ്ഥാനമായുള്ള പാൻ ഇന്ത്യൻ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ. ജി. ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിളിറ്റി (സി എസ് ആർ ) ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഉദ്ഘാടന സമ്മേളനത്തിൽ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷത വഹിച്ചു. Read More…