തൃശൂർ ജവഹർ ബാലഭവനിൽ നവീകരണം പൂർത്തിയാക്കിയ ക്ലാസ് മുറികളുടേയും വിവിധോദ്ദേശ്യ ഹാളിൻ്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. മികച്ച ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പരിശീലനം കൂടുതൽ കാര്യക്ഷമമാകാൻ ഉപകരിക്കും എന്ന് കളക്ടർ പറഞ്ഞു. കൊച്ചി ആസ്ഥാനമായുള്ള പാൻ ഇന്ത്യൻ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ. ജി. ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിളിറ്റി (സി എസ് ആർ ) ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഉദ്ഘാടന സമ്മേളനത്തിൽ കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് അധ്യക്ഷത വഹിച്ചു. ജവഹർ ബാലഭവൻ പ്രിൻസിപ്പൽ ഡോ. എ. അൻസാർ, പെട്രോനെറ്റ് പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.





