രാവിലെ 9.25ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. പ്രവർത്തകരുടെ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം ആശ്വനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജെപി ജില്ലാ നേതാക്കളെ സന്ദർശിക്കും. സിപിഎം ആക്രമിച്ച ക്യാമ്പ് ഓഫീസും സന്ദർശിക്കും.
ദിലീഷ് കുമാർ കണ്ണോത്ത് വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ നന്ദഗോവിന്ദം ഭജൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്ഷേത്ര കമ്മിറ്റി പുറപ്പെടുവിച്ച വിശദീകരണം കേരളീയ സൗഹാർദ്ദത്തിൻ്റെ മാതൃകയായി ചിലർ ആഘോഷിക്കുന്നുണ്ടെങ്കിലും, വിശ്വാസപരമായ വശങ്ങൾ പരിശോധിക്കുമ്പോൾ ഗൗരവകരമായ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു. ക്ഷേത്രങ്ങളും ഭജനകളും കേവലം ഒരു കലാപരിപാടിയോ മതസൗഹാർദ്ദ സംഗമമോ മാത്രമല്ല; മറിച്ച് അവ കൃത്യമായ ആചാരങ്ങളിലും സനാതന ധർമ്മത്തിലും ഊന്നിയുള്ള വിശ്വാസ പ്രകടനങ്ങളാണ്. ക്ഷേത്രത്തിലേക്ക് അന്യമതസ്ഥരെ വിളിച്ചു വരുത്തി അവരെ പ്രീതിപ്പെടുത്താനായി അവരുടെ മതപരമായ ഗീതങ്ങൾ ആലപിക്കുന്നതോ, ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്തുന്നതോ Read More…
കൊല്‍ക്കത്ത: ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഉയരുന്ന ഐപിഎല്‍ 2025 സീസണിന് ഇന്ന് തിരിതെളിയുന്നു. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഇന്ന് വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുന്നത്. 10 ടീമുകള്‍, 74 മത്സരങ്ങള്‍ ഈ സീസണില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 74 മത്സരങ്ങളാണ് ആകെ. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് A: ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, Read More…
തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഉടമകളുടെ വീടുകൾ എന്നിവിടങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ വൻ റെയ്ഡിൽ കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം കണ്ടെത്തി. സംസ്ഥാനത്തുടനീളം 700-ലധികം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന, ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണിത്. 74 കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജിഎസ്ടി വെട്ടിപ്പിനുള്ള അന്വേഷണത്തിന്റെ ഭാഗമായി, സ്വർണാഭരണങ്ങളും രേഖകളും പിടിച്ചെടുത്തതായി ജിഎസ്ടി വകുപ്പ് പ്രസ്താവിച്ചു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്