ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും അവരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതിനും കേന്ദ്രസര്‍ക്കാര്‍ പരിഗണന നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. “കേരളം മുന്നോട്ടുവച്ച ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം ശ്രദ്ധയോടെ കേട്ടു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു,” എന്ന് വീണാ ജോര്‍ജ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത മറ്റു വിഷയങ്ങള്‍: “കേരളത്തിന് Read More…
Tag: jp nadda
മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍; ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. നേരത്തെ ഡല്‍ഹിയിലെത്തിയ വീണാ ജോര്‍ജിന് നഡ്ഡയെ നേരില്‍ക്കാണാന്‍ കഴിഞ്ഞിരുന്നില്ല. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ അനുമതി ലഭിക്കാതിരുന്നതിനാല്‍ മന്ത്രി നിവേദനങ്ങള്‍ കേന്ദ്രമന്ത്രിയുടെ ഓഫീസിന് കൈമാറി മടങ്ങുകയായിരുന്നു. ഈ സംഭവം വിവാദമായതോടെ, കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.



