വയനാട്: വയനാട് കള്ളാടിയിൽ ജൂലൈ 7-ന് ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തരവും ദീർഘകാല അടിസ്ഥാനത്തിലുമുള്ള സാമ്പത്തിക സഹായം നൽകാൻ ടണൽ നിർമ്മാണ കമ്പനിക്ക് നിർദേശം നൽകിയതായി കൃഷി വകുപ്പ് മന്ത്രി പി. സിദ്ദിഖ് അറിയിച്ചു. വയനാടിനെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന കള്ളാടി റോഡ് ടണൽ പദ്ധതിയുടെ നിർമ്മാണ സ്ഥലത്തിന് സമീപമാണ് ജൂലൈ 7-ന് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടമായി. വയനാട് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. Read More…
Tag: kalladi landlside
കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി
വയനാട് കള്ളാടി മണ്ണിടിച്ചില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ലഭിച്ചു. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം വീണ്ടെടുത്തത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് അഞ്ച് പേരെ കാണാതായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസം മുതലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. മീനാക്ഷിപാലത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മണ്ണിടിച്ചലിനെ കുറിച്ച് അന്വേഷിക്കാനായി അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. Read More…



