Kerala News

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി


വയനാട് കള്ളാടി മണ്ണിടിച്ചില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ലഭിച്ചു. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം വീണ്ടെടുത്തത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് അഞ്ച് പേരെ കാണാതായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസം മുതലാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

മീനാക്ഷിപാലത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മണ്ണിടിച്ചലിനെ കുറിച്ച് അന്വേഷിക്കാനായി അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ദുരന്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്തുക, കരാറുകാര്‍ വ്യവസ്ഥകള്‍ പാലിച്ചാണോ പ്രവൃത്തികള്‍ ചെയ്തിരുന്നത് എന്ന് പരിശോധിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പാരിസ്ഥിതി അനുമതികള്‍ വിലയിരുത്തുക എന്നിവയാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പ്രധാന ചുമതലകള്‍.

Leave a Reply

Your email address will not be published. Required fields are marked *