Court India Job Kerala Law News

സിവിൽ ജഡ്ജി നിയമനം: 365 ഒഴിവുകളിലേക്ക് യുപിപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ഇന്ന് മുതൽ അപേക്ഷിക്കാം

ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (UPPSC) 2026-ലെ സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) പരീക്ഷയ്ക്കായി 365 ഒഴിവുകൾ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം.

2027 ജൂലൈ ഒന്നിന് 22 വയസ് പൂർത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. 1992 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത. സംവരണ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും ചട്ടപ്രകാരമുള്ള പ്രായപരിധി ഇളവുകൾ അനുവദിക്കും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും പരീക്ഷാ ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി 2026 ഡിസംബർ 21 ആണ്. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഫീസ് സംബന്ധമായ നടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള അവസാന തീയതി ഡിസംബർ 28.

ഒഴിവുകളുടെ എണ്ണം സാഹചര്യങ്ങൾക്കനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാമെന്ന് കമ്മീഷൻ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും വിശദമായ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും യുപിപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://uppsc.up.nic.in സന്ദർശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *