റായ്പുർ: ഛത്തീസ്ഗഢ് പബ്ലിക് സർവീസ് കമ്മിഷനിലെ (പിഎസ്‌സി) മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ബാലറാംപുർ-രാമാനുജ്ഗഞ്ച് ജില്ലാ അഡീഷണൽ കലക്ടർ ചേതൻ ബോർഘരിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പിഎംഎൽഎ പ്രകാരമാണ് ചേതൻ ബോർഘരിയയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2019 മുതൽ 2022 വരെ അന്നത്തെ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ ഓഫീസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി ചേതൻ ബോർഘരിയ Read More…
Tag: PSC
പി എസ് സി അട്ടിമറി: യുവമോർച്ച നടത്തിയ പ്രതിഷേധത്തിൽ പോലീസ് അതിക്രമം
പി എസ് സി അട്ടിമറിയിൽ പ്രതിഷേധിച്ച് തൃശ്ശൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് അതിക്രമം. യുവമോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കാളിദാസ്, തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, തൃശ്ശൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ, തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിത, ശിവൻ, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി അശ്വന്ത്, കാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ആദിത്യ എന്നിവർക്ക് പരിക്കേറ്റു.
PSC അട്ടിമറിക്കെതിരെ യുവമോർച്ച പ്രതിഷേധ മാർച്ച്; ജലപീരങ്കി പ്രയോഗം, പ്രവർത്തകർക്ക് പരിക്ക്
തൃശ്ശൂർ: പി.എസ്.സി.യിലെ ക്രമക്കേടുകളും റാങ്ക് ഹോൾഡർമാർക്ക് നിയമനം ലഭിക്കാത്തതും ആരോപിച്ച് യുവമോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തൃശ്ശൂർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പടിഞ്ഞാറെക്കോട്ടയിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. സ്ഥിതി സംഘർഷഭരിതമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ Read More…
ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലാ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒന്ന് (എന്‍.സി.എ-എസ്.ടി, കാറ്റഗറി നമ്പർ: 226/2023) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പിഎസ്‌സി പരീക്ഷയ്ക്ക് ഇനി 40 വയസ് വരെ അവസരം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമായി പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി സർക്കാർ വർധിപ്പിച്ചു. ജനറൽ വിഭാഗത്തിൽ നാലുവർഷം കൂട്ടി പ്രായപരിധി 40 വയസാക്കി. ഇതോടെ ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി 40 വയസ് വരെ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാകും. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. നിലവിൽ ജനറൽ വിഭാഗത്തിന് 36 വയസായിരുന്നു പരമാവധി പ്രായപരിധി. പുതിയ തീരുമാനത്തോടെ ഇത് 40 ആയി ഉയർന്നു. ആനുപാതികമായി ഒബിസി, എസ് സി, Read More…
മൂന്നാം വര്‍ഷവും 30,000 പിന്നിട്ട് നിയമന ശുപാര്‍ശകള്‍, റെക്കോര്‍ഡ് നേട്ടവുമായി പിഎസ്‌സി
തിരുവനന്തപുരം: നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി. ഈ വര്‍ഷം ഇതുവരെ നല്‍കിയ നിയമന ശുപാര്‍ശകള്‍ മൂപ്പതിനായിരം പിന്നിട്ടു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പിഎസ്‌സി നല്‍കുന്ന നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരം പിന്നിടുന്നത്. ഈ വര്‍ഷം ഇതുവരെ 30,246 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ല്‍ 34,194 പേര്‍ക്കും 2023 ല്‍ 34,110 പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കി. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ – 2,99,080 നിയമനശുപാര്‍ശകളാണ് Read More…
പി.എസ്.സി നിയമന ശുപാർശ ഇനി ഡിജിറ്റലായി വരും ; ജൂലൈ ഒന്നു മുതൽ അഡ്വൈസ് മെമ്മോ ഓൺലൈനിൽ ലഭ്യമാക്കും
തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി നടത്തുന്ന നിയമന ശുപാർശകൾ ഇനി മുതൽ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നു. ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പി.എസ്.സി പ്രൊഫൈലിൽ നേരിട്ട് ലഭ്യമാക്കും. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയ അഡ്വൈസ് മെമ്മോയാണ് ലഭ്യമാക്കുക. ഇത് ലഭ്യമാകുമ്പോൾ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് സന്ദേശവും ലഭിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ Read More…
രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സി: യുപിഎസ് സി കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: 2024 ജനുവരി മുതല്‍ ജൂണ്‍ വരെ രാജ്യത്തെ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ നല്‍കിയ നിയമന ശുപാര്‍ശകളുടെ കണക്കുകള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) പ്രസിദ്ധീകരിച്ചപ്പോള്‍, കേരള പിഎസ് സി തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയ കമ്മീഷനായി. യുപിഎസ് സി പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററിന്റെ അടിസ്ഥാനത്തില്‍ കേരള പിഎസ് സി 18,051 നിയമന ശുപാര്‍ശകള്‍ നല്‍കി. രാജ്യത്തെ മറ്റ് പിഎസ്എസികള്‍ ചേര്‍ന്ന 30,987 നിയമന ശുപാര്‍ശകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ Read More…
രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പി.എസ്.സി : മുഖ്യമന്ത്രി
കേരള പി.എസ്.സി മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സി ഓഫീസുകൾ ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു രാജ്യത്തെ ഏറ്റവും മികച്ച് പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എട്ടര വർഷത്തിനുള്ളിൽ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ പി.എസ്.സി നടത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷൻ മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സിയുടെ ആസ്ഥാനവും മൂന്ന് മേഖലാ ഓഫീസുകളും 14 ജില്ലാ ഓഫീസുകളും ഹരിത ഓഫീസുകളാകുന്നതിന്റെ Read More…
പി.എസ്.സി ചെയര്‍മാനും അംഗങ്ങൾക്കും ഇനി ഉയര്‍ന്ന ശമ്പളം; ജില്ലാ ജഡ്ജി നിലവാരത്തിലേക്ക് വര്‍ധന
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) ചെയര്‍മാനും അംഗങ്ങൾക്കും ഇനി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് സൗകര്യങ്ങളും വ്യാപകമായി പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ തീരുമാനം പ്രകാരം, ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായിരിക്കും. അതേസമയം, അംഗങ്ങളുടെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായി ഉയര്‍ത്തും. മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും സേവനവേതന വ്യവസ്ഥകള്‍ പരിശോധിച്ച ശേഷമാണ് Read More…




