Kerala News

പിഎസ്‌സി പരീക്ഷയ്ക്ക് ഇനി 40 വയസ് വരെ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമായി പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി സർക്കാർ വർധിപ്പിച്ചു. ജനറൽ വിഭാഗത്തിൽ നാലുവർഷം കൂട്ടി പ്രായപരിധി 40 വയസാക്കി. ഇതോടെ ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി 40 വയസ് വരെ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാകും.

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. നിലവിൽ ജനറൽ വിഭാഗത്തിന് 36 വയസായിരുന്നു പരമാവധി പ്രായപരിധി. പുതിയ തീരുമാനത്തോടെ ഇത് 40 ആയി ഉയർന്നു. ആനുപാതികമായി ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളുടെയും പ്രായപരിധിയും വർധിപ്പിച്ചു.

നിലവില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിച്ചതോടെ ഇനി 43 വയസ് വരെ പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാവും. മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാനാവും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലുള്ള സുപ്രധാന തീരുമാനം സംസ്ഥാനത്ത് യുവജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും.

Leave a Reply

Your email address will not be published. Required fields are marked *