Culture India Kerala News

ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. സമൂഹത്തിൽ സാഹോദര്യവും സന്തോഷവും കൂടുതൽ ശക്തിപ്പെടട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

“ഈദ്-ഉൽ-അദ്ഹ ആശംസകൾ! ഈ ആഘോഷം സമൂഹത്തിൽ സാഹോദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും യശസ്സ് കൂടുതൽ വളർത്തട്ടെ. എല്ലാവർക്കും വിജയവും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു,” എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.

ഈദ്-ഉൽ-അദ്ഹ അഥവാ ബലിപെരുന്നാൾ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം ആഘോഷിക്കുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ്. ത്യാഗത്തിൻ്റെയും കരുണയുടെയും ഭക്തിയുടെയും പ്രതീകമായാണ് ഈ ദിനം ആചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *