
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് ₹70 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 14,305 രൂപ ആയി. എട്ട് ഗ്രാം അഥവാ ഒരു പവൻ്റെ വില ₹1,14,440 ആയി കുറഞ്ഞു.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹11,815യും എട്ട് ഗ്രാമിന് ₹94,520യുമാണ് ഇന്നത്തെ വില.
വെള്ളിയുടെ വിലയും താഴ്ന്നു. ഒരു ഗ്രാം വെള്ളിക്ക് ₹275യും എട്ട് ഗ്രാമിന് ₹2,200യുമാണ് നിലവിലെ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും നിക്ഷേപകരുടെ പ്രവണതകളിലുണ്ടായ വ്യതിയാനങ്ങളും സ്വർണവില കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ.




