ഈദ്-ഉൽ-അദ്ഹ പ്രാർത്ഥനകൾ തലസ്ഥാന നഗരമായ ഡൽഹിയിൽ സമാധാനപരമായി നടന്നു. ഉത്സവത്തോടനുബന്ധിച്ച് നഗരമൊട്ടാകെ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു.
ഡൽഹി പോലീസ് അധിക സേനാംഗങ്ങളെയും ആൻ്റി റയറ്റ് വാഹനങ്ങളെയും ക്വിക്ക് റിയാക്ഷൻ ടീമുകളെയും വിവിധ അതിസൂക്ഷ്മ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വടക്കുകിഴക്കൻ ഡൽഹിയിലും വടക്കൻ ഡൽഹിയിലുമുള്ള പ്രധാന പള്ളികൾക്കും ഈദ്ഗാഹുകൾക്കും സമീപം രാവിലെ മുതലേ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഈദുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പോസ്റ്റുകൾ, വ്യാജവാർത്തകൾ, അപകീര്‍ത്തികരമായ വീഡിയോകൾ എന്നിവ പ്രചരിക്കാതിരിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സൈബർ സംഘങ്ങൾ നിരന്തരം നിരീക്ഷിച്ചുവരുന്നതായും പോലീസ് വ്യക്തമാക്കി.
നഗരത്തിൽ വലിയ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആഘോഷങ്ങൾ സമാധാനപരമായി പൂർത്തിയായെന്നും അധികൃതർ അറിയിച്ചു.





