Kerala News Politics

ഉപ്പുതിന്നവർ വെള്ളം കുടിക്കും: വി ഉണ്ണികൃഷ്ണൻ


കാലം എത്ര പിന്നിട്ടാലും ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നതിൻ്റെ തെളിവാണ് പിണറായി വിജയൻ്റെയും, വീണാ വിജയൻ്റെയും വീടുകളിൽ നടക്കുന്ന ഇഡി റെയ്‌ഡെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ. മടിയിൽ കനമുള്ളതുകൊണ്ടാണ് റെയ്ഡിനെതിരെ പാർട്ടിക്കാരെ അണിനിരത്തുന്നത്.

ആരും നിയമത്തിന് അതീതരല്ല എന്ന് സിപിഎം മനസ്സിലാക്കണം. അന്വേഷണത്തെ നേരിട്ട് മുന്നോട്ടു പോകാനുള്ള തൻ്റെടം പിണറായിയും കുടുംബവും കാണിക്കണം. കയ്യൂക്കുകൊണ്ട് നിയമത്തെ വെല്ലുവിളിക്കാമെന്ന് സിപിഎം കരുതേണ്ട. കേന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് ഓർമ്മവേണം എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *