സ്കൂൾ അടയ്ക്കുന്ന ഓഗസ്റ്റ് 21-ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നിശ്ചയിച്ചതിലൂടെ സ്കൂളുകളിലെ ഓണാഘോഷ പരിപാടികൾ അട്ടിമറിക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ ആരോപിച്ചു. ഓഗസ്റ്റ് 21-ന് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുമ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താനുള്ള തീരുമാനം എന്ത് ഉദ്ദേശത്തോടെയാണെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ സ്കൂളിൽ ഒരേ സമയം പരീക്ഷയും ഓണാഘോഷവും എങ്ങനെ നടത്താനാകുമെന്ന് വിദ്യാഭ്യാസവകുപ്പ് മറുപടി പറയണമെന്നും വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ലീഗ് Read More…
Tag: v unnikrishnan
ഉപ്പുതിന്നവർ വെള്ളം കുടിക്കും: വി ഉണ്ണികൃഷ്ണൻ
കാലം എത്ര പിന്നിട്ടാലും ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നതിൻ്റെ തെളിവാണ് പിണറായി വിജയൻ്റെയും, വീണാ വിജയൻ്റെയും വീടുകളിൽ നടക്കുന്ന ഇഡി റെയ്‌ഡെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ. മടിയിൽ കനമുള്ളതുകൊണ്ടാണ് റെയ്ഡിനെതിരെ പാർട്ടിക്കാരെ അണിനിരത്തുന്നത്. ആരും നിയമത്തിന് അതീതരല്ല എന്ന് സിപിഎം മനസ്സിലാക്കണം. അന്വേഷണത്തെ നേരിട്ട് മുന്നോട്ടു പോകാനുള്ള തൻ്റെടം പിണറായിയും കുടുംബവും കാണിക്കണം. കയ്യൂക്കുകൊണ്ട് നിയമത്തെ വെല്ലുവിളിക്കാമെന്ന് സിപിഎം കരുതേണ്ട. കേന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് ഓർമ്മവേണം എന്നും അദ്ദേഹം പറഞ്ഞു.



