തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ രണ്ടാം സീസണിന് തുടക്കമാകുന്നു. പ്രഥമ സീസൺ വമ്പൻ വിജയമായിരുന്നു. ഐപിഎല്‍ മാതൃകയില്‍ കെസിഎയാണ് ടൂർണമെന്റിനു തുടക്കമിട്ടത്. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 7 വരെ ആണ് രണ്ടാം സീസണ്‍. കെസിഎൽ രണ്ടാം പതിപ്പിന്റെ തുടക്കമായി വ്യാഴാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് Read More…


