Kerala News

ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ നടത്തും. രണ്ടുമുതല്‍ ഏഴുവരെയുള്ള തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 വരെ സര്‍വീസ് നടത്താനാണ് തീരുമാനം. ഓണത്തോട് അനുബന്ധിച്ച് യാത്രാത്തിരക്ക് പരിഹരിക്കാന്‍ Read More…

Kerala News

കൊച്ചി വാട്ടർ മെട്രോയും പൂർണമായും സൗരോർജ്ജത്തിൽ; 2030ൽ ഊർജ സമതുലത കൈവരിക്കാൻ തയാറായി കെഎംആർഎൽ

കൊച്ചി: 2030 ഓടെ മുഴുവനായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതെന്ന ഊർജ്ജ സമതുലത ലക്ഷ്യമിട്ട് കൊച്ചി വാട്ടർ മെട്രോ പുതിയൊരു അധ്യായം ആരംഭിക്കുന്നു. മാതൃസ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മുന്നോട്ടുവെക്കുന്ന പദ്ധതിയുടെ ഭാഗമായി, ആലപ്പുഴയിലെ പുറക്കാട് 90 ഏക്കറിൽ സിയാൽ മാതൃകയിൽ 17 മെഗാവാട്ട് ശേഷിയുള്ള സോളാർ ഫാം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. വാട്ടർ മെട്രോ ടെർമിനലുകളിൽ മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിച്ചും, ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് (LTO) ബാറ്ററികളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കി ഹൈബ്രിഡ് ബോട്ടുകൾ നടത്തിക്കൊണ്ടും Read More…

Kerala News

18 മാസത്തിനിടെ 30 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ റെക്കോർഡിലേക്ക്

കൊച്ചി വാട്ടർ മെട്രോ 18 മാസത്തിനിടെ 30 ലക്ഷം യാത്രക്കാരുമായി റെക്കോർഡ് നേട്ടത്തിലേക്ക് എത്തുകയാണ്. 2023 ഏപ്രിലിൽ ഉദ്ഘാടനം ചെയ്തതിനു ശേഷം, എല്ലാ മാസങ്ങളിലും യാത്രക്കാരുടെ എണ്ണം വർധിച്ചിരിക്കുന്നു. നിലവിൽ 11 ടെർമിനലുകളിലേക്കും 5 റൂട്ടുകളിലേക്കും സർവീസ് നടത്തുന്നു. നവംബർ അവസാനം മട്ടാഞ്ചേരി, ചേരാനല്ലൂർ ടെർമിനലുകളും സജ്ജമാകും, കൂടാതെ അടുത്ത മാസം 3 പുതിയ ബോട്ടുകളും കപ്പൽശാല കൈമാറും​.