ന്യൂഡൽഹി: ജന്മാഷ്ടമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ജന്മാഷ്ടമിയുടെ പുണ്യവേളയിൽ ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ആഴത്തിലുള്ള ഭക്തിയും ആദരവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച തുടർച്ചയായ പോസ്റ്റുകളിലൂടെയാണ് പ്രധാനമന്ത്രി ജന്മാഷ്ടമി ആശംസകൾ അറിയിച്ചത്. ശ്രീകൃഷ്ണൻ്റെ മഹത്വവും ഉപദേശങ്ങളും അനുസ്മരിക്കുന്ന സുഭാഷിതവും അദ്ദേഹം പങ്കുവെച്ചു.
Tag: krishnashtami
കണ്ണൻ്റെ പിറന്നാൾ ദിന വിശേഷാൽ പ്രസാദ ഊട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ
രാവിലെ ഒമ്പത് മണിക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി. ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിലെ അഞ്ചു തിരിയിട്ട നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചു. തൂശനിലയിൽ ശ്രീഗുരുവായൂരപ്പനായി ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വിശേഷാൽ പ്രസാദ ഊട്ട് വിഭവങ്ങൾ വിളമ്പി. ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പച്ചടി, മെഴുക്കുപുരട്ടി , പുളിയിഞ്ചി, പപ്പടം, ചോറ്, ഓലൻ, എരിശ്ശേരി, ഗുരുവായൂരപ്പന് നേദിച്ച പാൽപായസം പിന്നെ മോരും. തുടർന്ന് ഭക്തരുടെ ഇലയിലും വിഭവങ്ങൾ വിളമ്പി. ദേവസ്വം Read More…


