ന്യൂഡൽഹി: ജന്മാഷ്ടമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ജന്മാഷ്ടമിയുടെ പുണ്യവേളയിൽ ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ആഴത്തിലുള്ള ഭക്തിയും ആദരവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച തുടർച്ചയായ പോസ്റ്റുകളിലൂടെയാണ് പ്രധാനമന്ത്രി ജന്മാഷ്ടമി ആശംസകൾ അറിയിച്ചത്. ശ്രീകൃഷ്ണൻ്റെ മഹത്വവും ഉപദേശങ്ങളും അനുസ്മരിക്കുന്ന സുഭാഷിതവും അദ്ദേഹം പങ്കുവെച്ചു.





