കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ അൻപതാം വാർഷികാഘോഷം ഏപ്രിൽ 8ന് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ അൻപതാം വാർഷികാഘോഷ പരിപാടികളുടെയും കെ.എസ്.ഡി.പി മെഡി മാർട്ടിന്റെയും ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10ന് ആലപ്പുഴ കെ.എസ്.ഡി.പി അങ്കണത്തിൽ വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.എസ്.ഡി.പി പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായാണ് മെഡി മാർട്ട് ആരംഭിക്കുന്നത്. ഇവിടെ മരുന്നുകൾ 10 മുതൽ 20 % വരെ വിലക്കുറവിൽ ലഭ്യമാക്കും. 5 കിലോമീറ്റർ ചുറ്റളവിൽ Read More…


