Kerala News

പൂവച്ചലിൽ ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു

 സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ 112 ഭൂരഹിത-ഭവനരഹിതർക്കായുള്ള ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. പന്നിയോട് സുകുമാരൻ വൈദ്യർ സൗജന്യമായി നൽകിയ 2.75 ഏക്കർ ഭൂമിയിൽ 24.99 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ ഭവന സമുച്ചയം ഭൂരഹിതർക്ക് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചുവടുവയ്പാണ്. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് പാവപ്പെട്ട മനുഷ്യരോടുള്ള സഹാനുഭൂതിയാൽ സുകുമാരൻ വൈദ്യർ സർക്കാരിന് സംഭവന ചെയ്തതെന്നും  അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുക Read More…

Kerala News

ആയിരം ഭൂരഹിതർക്ക് കൂടി ഭൂമി, മുൻഗണന അതിദരിദ്രർക്ക്

ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതർക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സൂരജ് ഷാജിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അതിദരിദ്ര വിഭാഗത്തിൽ ഭൂമിയും വീടും വേണ്ടവർക്കാണ് പ്രധമ Read More…